ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റില്‍

 

പത്തനംതിട്ട: ഇ-സഞ്ജീവനി പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെയായിരുന്നു രോഗിയെന്ന വ്യാജേന ശുഹൈബ് എന്നയാള്‍ നഗ്താപ്രദർശനം നടത്തിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് ആറന്മുള പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം വ്യാജ ഐഡി ഉപയോഗിച്ച് രോഗി എന്ന വ്യാജേനയാണ് വനിതാ ഡോക്ടറിന് മുന്നില്‍ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചത്. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം രോഗി മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു.

പോര്‍ട്ടലില്‍ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ശുഹൈബ് പിടിയിലായത്. ഇയാളെ തൃശൂരിൽ നിന്നും ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തു.

Comments (0)
Add Comment