R BINDU DR MOHAN KUNNUMAL| ബിന്ദുവിന്റെ മന്ത്രി വസതിയില്‍ കേരള വിസിയുമായി ചര്‍ച്ച: രജിസ്ട്രാറുമായുള്ള അധികാര തര്‍ക്കവും ചേരിപ്പോരും ഒത്തുതീര്‍പ്പിലേക്ക്

Jaihind News Bureau
Friday, July 18, 2025

 

കേരള സര്‍വ്വകലാശാലയിലെ വിസി- രജിസ്ട്രാര്‍ അധികാര തര്‍ക്കവും ചേരിപ്പോരും ഒത്തുതീര്‍പ്പിലേക്കെത്തുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ വസതിയിലേക്കെത്തി കൂടിക്കാഴ്ച്ച നടത്തി വി സി . മന്ത്രി നേരിട്ട് വിസിയെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമാണ് വിസി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഗവര്‍ണറെയാണ് അപമാനിച്ചത്, സസ്‌പെന്‍ഷന്‍ അംഗീകരിച്ചാല്‍ പ്രതിസന്ധിക്ക് അയവ് വരുമെന്ന് വിസി അറിയിച്ചു.

വിസിയുടെ നിലപാട് ബന്ധപ്പെട്ടവരുമായി സംസാരിക്കാമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഗവര്‍ണര്‍ കൂടിക്കാഴ്ച ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി സൂചിപ്പിച്ചു. അര മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു മന്ത്രിയും വിസിയും തമ്മിലുള്ള കൂടിക്കാഴ്ച.
കേരള സര്‍വകലാശാലയിലെ വിസി -റജിസ്ട്രാര്‍ പോര് അവസാനിപ്പിക്കാന്‍ നിലപാട് മയപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നാണ് രംഗത്ത് വന്നത്. വിസി മോഹനന്‍ കുന്നുമ്മലുമായി താന്‍ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സര്‍വകലാശാലയിലേക്ക് തിരികെ വന്നത് ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇരുപത് ദിവസത്തിനു ശേഷം ഇന്നാണ് വിസി മോഹനന്‍ കുന്നുമ്മല്‍ ഓഫീസിലെത്തിയത്.