നോട്ട് നിരോധനത്തിന്‍റെയും കൊവിഡിന്‍റെയും മറവില്‍ പണമുണ്ടാക്കുന്നവര്‍; ദുരിതങ്ങള്‍ ചിലർക്ക് ധനസമ്പാദനത്തിനുള്ള ചാകരക്കാലം: രൂക്ഷ വിമർശനവുമായി സുമേഷ് അച്ചുതന്‍

 

ദുരന്തങ്ങള്‍ പോലും ചിലർ ധനസമ്പാദനത്തിനുള്ള വഴിയാക്കുകയാണെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്‍റ് ചെയർമാന്‍ സുമേഷ് അച്ചുതന്‍. സാധാരണക്കാരെ ദുരിതത്തിലാക്കിയ നോട്ട് നിരോധനത്തിന്‍റെ മറവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി കോടികള്‍ വരുമാനമുണ്ടാക്കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയത്തിന്‍റെയും കൊവിഡിന്‍റെയും മറവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ ഐ.ടി കമ്പനി ലാഭത്തിലേക്ക് കുതിച്ചതും ഇതിന്‍റെ തെളിവാണെന്ന് സുമേഷ് അച്ചുതന്‍ പറഞ്ഞു.

ദുരിതവും സഹനവും നിയന്ത്രണവും എല്ലാം ബാധകമാകുന്നത് സാധാരണക്കാര്‍ക്ക് മാത്രമാണെന്നും മറ്റ് ചിലർ ലാഭം കൊയ്യുകയാണെന്നും സുമേഷ് അച്ചുതന്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള വ്യത്യാസം കൊടിയുടെ നിറത്തില്‍ മാത്രമാണെന്നും നയം ഒന്നുതന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.

സുമേഷ് അച്ചുതന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ദുരിതകാലം ചിലർക്ക്
പണം സമ്പാദനത്തിന്‍റെ
ചാകരക്കാലമാണ്
നോട്ടു നിരോധനം ഇന്നത്തെ
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയുടെ മകന്‍റെ കമ്പനിക്ക്
കോടികൾ കൊയ്യാൻ അവസരമൊരുക്കി.

വെള്ളപ്പൊക്കവും കൊറോണയും കേരളത്തിന്‍റെ
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ
മകളുടെ കമ്പനിക്ക് കോടികൾ
കൊയ്യാൻ അവസരമൊരുക്കുന്നു.
ദുരിതവും, സഹനവും
നിയന്ത്രണവുമെല്ലാം
സാധാരണക്കാർക്ക് …..

ലാഭം ഭരണക്കാരുടെ
മക്കൾക്കും
കേന്ദ്ര -കേരള ഭരണക്കാർ
തമ്മിലുള്ള വ്യത്യാസം
കൊടിയുടെ നിറത്തിൽ
മാത്രം, നയം ഒന്നു തന്നെ.

അവിടത്തെ പോലെ ഇവിടെയും!

#covid19
#exposingpinarayi

Comments (0)
Add Comment