ജനാധിപത്യത്തിന്‍റെ  അന്തസ്സ് കീറിമുറിച്ചു ; രാജ്യദ്രോഹക്കേസില്‍ കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, January 31, 2021

 

ഡല്‍ഹി: ശശി തരൂര്‍ എംപിയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹ കേസെടുത്ത യുപി പൊലീസ് നടപടിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇത്തരം പ്രവൃത്തി യിലൂടെ ജനാധിപത്യത്തിന്‍റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്‍റെ അന്തരീക്ഷം ജനാധിപത്യത്തിന് അപകടകരമാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും ജനപ്രതിനിധികള്‍ക്കെതിരേയും എഫ്‌ഐആര്‍ ഇട്ടതിലൂടെ ജനാധിപത്യത്തിന്‍റെ  അന്തസ്സ് ബിജെപി സര്‍ക്കാര്‍ കീറി മുറിച്ചു’- പ്രിയങ്ക ഗാന്ധി പറഞ്ഞു.