ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ നിയമം വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തും: ഇന്ത്യ മുന്നണി.

Jaihind News Bureau
Thursday, April 10, 2025

ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ നിയമം വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഇന്ത്യ മുന്നണി. ഇതിലെ ചില വ്യവസ്ഥകള്‍ തീര്‍ത്തും വിവരാവകാശ നിയമത്തെ അപ്രസക്തമാക്കുന്നതാണ്. വിവരാവകാശ നിയമത്തില്‍ പൊതുജന താല്‍പ്പര്യാര്‍ത്ഥം മുന്‍ നിര്‍ത്തി വ്യക്തിപരമായ കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ കൈമാറാവുന്നതാണ്. എന്നാല്‍ ഡിജിറ്റല്‍ ഡേറ്റ സംരക്ഷണ നിയമത്തില്‍ വ്യക്തിപരമായ കാര്യങ്ങളാണ് എങ്കില്‍ കൈമാറാന്‍ കഴിയില്ല എന്നുള്ളതാണ് വ്യവസ്ഥ. ഇത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് ഇന്ത്യ മുന്നണി സംയുക്ത നിവേദനം നല്‍കുമെന്നും ലോക്‌സഭ പ്രതിപക്ഷ ഉപനേതാവ് ഗൗരവ് ഗോഗോയ് മാധ്യമങ്ങളോട് പറഞ്ഞു.