രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമെന്ന് പാര്‍ലമെന്‍ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി

Jaihind Webdesk
Tuesday, June 25, 2019

രാജ്യത്തിനകത്തും പുറത്തുമുള്ള കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ് ലി അധ്യക്ഷനായ പാർലമെന്‍ററി ധനകാര്യ സ്ഥിരം സമിതി. റിയൽ എസ്റ്റേറ്റ്, ഖനനം, പുകയില വ്യവസായം, സിനിമാ വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കള്ളപ്പണം എറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തിന് അകത്തും പുറത്തും സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്‍റെ തോത് കണ്ടെത്തൽ പ്രയാസമാണെന്ന് കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി അധ്യക്ഷനായ പാർലമെന്‍ററി ധനകാര്യ സ്ഥിരം സമിതി. അതിന് പ്രധാനകാരണം വിശ്വസനിയമായ രീതി ശാസ്ത്രമില്ലെന്നതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, നാഷണൽ കൌൺസിൽ ഓഫ് അപ്പ്‌ലൈഡ് ഇക്കണോമിക് റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് മാനേജ്‌മെന്‍റ് എന്നീ രാജ്യത്തെ മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകൾ കള്ളപ്പണം സംബന്ധിച്ച് നടത്തയ പഠനത്തിന്‍റെ കണ്ടെത്തലും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത രീതി ശാസ്ത്രങ്ങളാണ് പഠനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുള്ളത്. റിയൽ എസ്റ്റേറ്റ്, ഖനനം, പുകയില വ്യവസായം, സിനിമാ വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ കള്ളപ്പണം എറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന് റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യക നികുതി നിയമം ലളിതമാക്കണം. ഇതിനായി പ്രത്യക നികുതി കോഡിന് അന്തിമ രൂപം നൽകി പാർലമെന്റിൽ അവതരിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.