കിടക്കകളില്ല ; ചികിത്സ കിട്ടാതെ ചെന്നൈയില്‍ നാല് കൊവിഡ് രോഗികള്‍ മരിച്ചു

Jaihind Webdesk
Thursday, May 13, 2021

ചെന്നൈ : ചികിത്സ ലഭിക്കാത്തതിനാല്‍ ചെന്നൈയില്‍ നാല് കൊവിഡ് രോഗികള്‍ മരിച്ചു. കിടക്ക ഒഴിവില്ലാത്തതിനാല്‍ ആശുപത്രി മുറ്റത്ത് ഇവര്‍ക്ക് മണിക്കൂറുകളോളം ആംബുലന്‍സില്‍ കഴിയേണ്ടിവന്നു.   ഡോക്ടര്‍മാര്‍ ആംബുലന്‍സിലെത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലുപേര്‍ മരിച്ചു.

അതേസമയം ഇന്നലെ വൈകിട്ട് മുതൽ ചെന്നൈയിലെ വിവിധ ആശുപത്രികളിൽ രോഗികളുടെ വലിയ തിരക്കാണുള്ളത്. പല ആശുപത്രികളിലും ഓക്സിജൻ്റെ കുറവുമുണ്ട്. രോഗികളെ പ്രവേശിപ്പിച്ചാലും ചികിത്സിക്കാൻ കഴിയാത്ത സ്ഥിതിയും ചിലയിടങ്ങളിലുണ്ട്.