മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പോലീസിന്‍റെ ക്രൂരമര്‍ദ്ദനം

Jaihind Webdesk
Tuesday, July 4, 2023

കോഴിക്കോട്: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് പൊലീസിന്‍റെ ക്രൂര മർദ്ദനം. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് പൊലീസ് മർദിച്ചത്. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദിച്ചത്. സംഭവത്തില്‍ നാട്ടുകാര്‍ മന്ത്രിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം.

മീൻ ലോറിയിലെ ഡ്രൈവറായ സാദിഫ് ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു. പൊലീസ് മർദനത്തെ തുടർന്ന് കൈക്ക് പരിക്കേറ്റ സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.