കൃപേഷിനും ശരത് ലാലിനും ആദരവും അശ്രുപൂജയും അര്‍പ്പിച്ച് ധീരസ്മൃതിയാത്ര നാളെ സമാപിക്കും; ആചാരവിധി പ്രകാരമുള്ള ചടങ്ങുകള്‍ തിരുവല്ലത്ത്

Jaihind Webdesk
Monday, March 4, 2019

സിപിഎം കൊലപ്പെടുത്തിയ കൃപേഷിന്‍റേയും ശരത് ലാലിന്‍റെയും ചിതാഭസ്മവും കൊണ്ടുള്ള യൂത്ത് കോൺഗ്രസിന്‍റെ ധീരസ്മൃതിയാത്ര നാളെ സമാപിക്കും. സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നയിച്ച ധീര സ്മൃതിയാത്രക്ക് എല്ലായിടങ്ങളിലും വികാര നിർഭരമായ വരവേൽപ്പാണ് ലഭിച്ചത്.

മാർച്ച് 1ന് കാസർഗോഡ് പെരിയയിൽ ഇരുവരെയും സംസ്‌കരിച്ച സ്ഥലത്ത് നിന്നും ശേഖരിച്ച ചിതാഭസ്മവുമായി തുടങ്ങിയ യാത്രക്ക് തിരുവനന്തപുരത്താണ് സമാപനമാകുക. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് കേശവ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്ത യാത്രക്ക് എല്ലായിടങ്ങളിലും വികാര നിർഭരമായ സ്വീകരണമാണ് ലഭിച്ചത്. നാളെ വൈകീട്ട് 4.30ന് പദയാത്രയായി ധീരസ്മൃതി ഗാന്ധിപാർക്കിലേക്കു എത്തിച്ചേരും. 5.30ന് ഗാന്ധിപാർക്കിൽ ഹ്രസ്വമായ രീതിൽ രക്തസാക്ഷി അനുസ്മരണവും പുഷ്പാർച്ചനയും കഴിഞ്ഞു ചിതാഭസ്മം തിരുവനന്തപുരം ഡിസിസിയിൽ സൂക്ഷിക്കപ്പെടും.

അതിനുശേഷം 06 03.2019 രാവിലെ 7.30ന് നിമഞ്ജന ചടങ്ങുകൾക്കായി തിരുവല്ലം പരശുരാമക്ഷേത്രത്തിലേക്കു പുറപ്പെടും . 8.30ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ആർ മഹേഷിന്‍റെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ക്ഷേത്രത്തിൽ ആചാരവിധി അനുസരിച്ചുള്ള ചടങ്ങുകൾ നടത്തും .