കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ ധര്‍ണ്ണ; കെ സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Friday, July 23, 2021

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവൻ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുക,
സഹകരണമേഖലയെ പിരിച്ചുവിടാനുള്ള മോദി-അമിത്ഷാ ഗൂഢാലോചന അവസാനിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണ വിരുദ്ധ നയങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിൽ രാജ്ഭവൻ ധർണ്ണ സംഘടിപ്പിച്ചത്. ധർണ്ണ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം ബാങ്കുകളിലെ നിക്ഷേപം അടിച്ചു മാറ്റലാണെന്നും മോദി ഗവൺമെന്‍റ് ഭരണഘടനക്കെതിരായി സഹകരണ മേഖല കയ്യടക്കാൻ ശ്രമിക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. എം വിൻസെന്‍റ് എംഎൽഎ, തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ധർണ്ണയിൽ പങ്കെടുത്തു.