അനധികൃത ടാക്സിക്കെതിരെ നടപടി ശക്തമാക്കി; 3000ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റും

Jaihind Webdesk
Friday, March 8, 2019

അബുദാബിയിൽ അനധികൃത ടാക്സിക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. നിയമം ലംഘിച്ച 4941 പേരെ പിടികൂടി.

നിയമ ലംഘകർക്ക് 3000ദിർഹം പിഴയും 24 ബ്ലാക് പോയിന്‍റുമാണ് ശിക്ഷ നൽകുന്നത് . കൂടാതെ ഇവരുടെ വാഹനം 30 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്തു. യാത്രയ്ക്ക് പൊതുഗതാഗത സേവനമായ ബസോ അംഗീകൃത ടാക്സിയോ ഉപയോഗപ്പെടുത്തണമെന്നും പൊലീസ് പൊതുജനങ്ങളെ ഓർമിച്ചു