ദുബായ് : ഉപയോഗിച്ച മുഖംമൂടികളും കയ്യുറകളും റോഡില്‍ എറിയുന്നവര്‍ക്കെതിരെ പിഴ ചുമത്താന്‍ യുഎഇയിലെ വിവിധ എമിറേറ്റകളിലെ പൊലീസ് സേനകള്‍ തീരുമാനിച്ചു. ഇതനുസരിച്ച്, വാഹനങ്ങളില്‍ നിന്ന്, റോഡുകളിലേക്ക് ഉപയോഗിച്ച മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ വലിച്ചെറിഞ്ഞാല്‍ 1,000 ദിര്‍ഹം പിഴ ഈടാക്കും. വാഹനം ഓടിക്കുന്നവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റും ശിക്ഷയായി നല്‍കും. കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും, അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രവണതയാണിത്. അതിനാല്‍, പൊതു സുരക്ഷ കണക്കിലെടുത്താണ് നടപടി എടുക്കുന്നത്. ഉപയോഗിച്ച ഫെയ്സ് മാസ്‌ക് സുരക്ഷിതമായി ഉപേക്ഷിക്കാന്‍, പ്ലാസ്റ്റിക് ബാഗില്‍ കെട്ടിവെച്ച്, മാലിന്യ ബോക്‌സില്‍ കളയണം. ഉപയോഗിച്ച മാസ്‌ക് കൈകാര്യം ചെയ്ത ശേഷം കൈ നന്നായി കഴുകണമെന്നും അധികൃതര്‍ പറഞ്ഞു.
ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും എറിയുന്നത് മലിനമായാല്‍, അത് കൊറോണ വൈറസ് രോഗം കൂടുതല്‍ പടരാന്‍ കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍, വൈറസ് തടയുന്നതിനും, പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിലും എല്ലാവര്‍ക്കും ഉത്തരവാദിത്തത്വം ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.