ഇടുക്കിയിലെ ദേവികുളം സബ് കളക്ടറെ സർക്കാർ സ്ഥലം മാറ്റി. മുൻ എംപി ജോയ്സ് ജോർജിന്‍റെ പട്ടയം റദ്ദാക്കുക കൂടി ചെയ്തതോടെ സർക്കാർ സ്ഥലം മാറ്റാൻ നിർബന്ധിതമാകുകയായിരുന്നു.
മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ദേവികുളം സബ് കളക്ടർ രേണു രാജിനെ പ്രതികാര നടപടിയായി സ്ഥലം മാറ്റി. മൂന്നാർ പള്ളിവാസൽ മേഖലയിലെ വൻകിട കൈയ്യേറ്റങ്ങൾക്കെതിരെ. ശക്തമായ നിലപാട് സ്വീകരിച്ചതാണ് സ്ഥാനചലനത്തിന് കാരണം. ദേവികുളം എം എൽ എ.എസ് രാജേന്ദ്രനുമായുണ്ടായ ശത്രുത നിലനിൽകുന്നതിനിടെ മുൻ എംപി ജോയ് സ് ജോർജിന്‍റെ പട്ടയം റദ്ദാക്കുക കൂടി ചെയ്തതോടെ സബ് കളക്ടറെ മാറ്റാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.
മൂന്നാർ പഞ്ചായത്തിന്‍റെ അനധികൃത കൈയേറ്റങ്ങൾ നിർത്തിവെക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെ മൂന്നാർ എംഎൽഎ പരസ്യമായി രേണു രാജിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പ്രശ്നത്തിൽ പാർട്ടി എംഎൽഎ ക്കെതിരായി നിലപാട് സ്വീകരിച്ചു. ഇടുക്കി എംപിയായിരുന്ന ജോയ്സ് ജോർജിന്‍റെയും പള്ളിവാസലിലെ 14നില കെട്ടിടത്തിന്‍റെയും പട്ടയം റദ്ദ് ചെയ്ത സംഭവത്തിൽ പ്രാദേശിക ഭരണകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു, തുടർന്ന് പാർട്ടി സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ നിർബന്ധിത സ്ഥലം മാറ്റത്തിനൊരുങ്ങുകയായിരുന്നു,