തിരുവനന്തപുരം: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പട്ടികജാതിക്കാരനല്ലാത്ത ഒരാളെ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മത്സരിപ്പിച്ചത് പട്ടികജാതി വിഭാഗത്തോടുള്ള വഞ്ചനയാണ്. കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളോട് സിപിഎം മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടന്നാല്‍ യുഡിഎഫ് ദേവികുളത്ത് വന്‍ വിജയം നേടും. അതിനുവേണ്ടിയുള്ള തയാറെടുപ്പ് ഉടന്‍ ആരംഭിക്കും. കള്ളസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതില്‍ ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളും എടുക്കണം. റിട്ടേണിംഗ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.