ADOOR PRAKASH| ‘ഇടത് ഭരണത്തില്‍ വികസനം പാടേ മുരടിച്ചു’;-വിമർശനവുമായി അടൂര്‍ പ്രകാശ് എം പി

Jaihind News Bureau
Sunday, October 5, 2025

ഇടത് ഭരണത്തില്‍ വികസനം പാടേ മുരടിച്ചുവെന്ന് മലപ്പുറം ജില്ലാ യു.ഡി.എഫ് സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി പറഞ്ഞു. യാതൊന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരായി കേരളത്തിലെ ഇടത് പക്ഷം മാറിയെന്ന് UDF കൺവീനർ അടൂർ പ്രകാശ് mp പറഞ്ഞു. സംസ്ഥാനം നേരത്തെ കൈവരിച്ച നേട്ടങ്ങളില്‍ മേനി നടിക്കുകയും അത് തങ്ങളുടേതാണെന്ന് പ്രചരണം നടത്തുകയും മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ഹരിദാസ്, ങ്കിലയിലെ യു.ഡി.എഫ് എംഎല്‍എ മാർ തുടങ്ങിയവർ പങ്കെടുത്തു.