സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

Jaihind Webdesk
Thursday, July 15, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊതുകുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നേരത്തേ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രത്യേകജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് ഏഴ് ദിവസത്തെ കര്‍മപദ്ധതിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.