ഐഎഎസ് തലപ്പത്ത് അഴിച്ചുപണി,​ പി. ബി. നൂഹിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു, ശിഖ സുരേന്ദ്രൻ ടൂറിസം ഡയറക്ടർ

Jaihind Webdesk
Monday, July 8, 2024

 

തിരുവനന്തപുരം: പി.ബി. നൂഹിനെ ടൂറിസം ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. സപ്ലൈകോ സിഎംഡിയായിട്ടാണ് പുതിയ നിയമനം. ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടറാകും. ടൂറിസം മന്ത്രിയുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് പി.ബി. നൂഹ് കുറച്ചുനാളായി അവധിയിലായിരുന്നു. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാനിരിക്കെയാണ് നൂഹിനെ മാറ്റിയത്.സപ്ലൈകോ സിഎംഡി സ്ഥാനം വഹിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന് പകരം ചുമതല നൽകിയിട്ടില്ല.

മദ്യനയം ചർച്ച ചെയ്യാനെന്ന പേരിൽ ടൂറിസം വകുപ്പ് യോഗം വിളിച്ചപ്പോൾ ശിഖാ സുരേന്ദ്രന് ടൂറിസം ഡയറക്ടറുടെ അധിക ചുമതല ഉണ്ടായിരുന്നു. എം. എസ്. മാധവിക്കുട്ടിയെ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.