‘തമ്പാന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടം’; ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Thursday, August 4, 2022

കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപ വർമ്മ തമ്പാന്‍റെ വിയോഗം കോണ്‍ഗ്രസിനും കേരള രാഷ്ട്രീയത്തിനും തീരാനഷ്ടമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അർപ്പിക്കുന്നതായും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

 

“കെഎസ്‌യുവിലൂടെ കടന്നുവന്ന ശക്തനായ നേതാവായിരുന്നു പ്രതാപവർമ്മ തമ്പാൻ. തമ്പാന്‍റെ വേർപാട് കോൺഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തികഞ്ഞ ആത്മാർത്ഥതയുള്ള, ചെയ്യുന്ന കാര്യങ്ങളില്‍ വിജയം കാണുന്നതുവരെ ഉറച്ച തീരുമാനത്തോടെ മുന്നോട്ടു നീങ്ങുന്ന നേതാവ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി,
കൊല്ലം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. എംഎൽഎ എന്ന നിലയിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തികഞ്ഞ ശുഷ്‌കാന്തി പുലർത്തിയ നേതാവ്. കോൺഗ്രസിനും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് പ്രതാപവർമ്മ തമ്പാന്‍റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു”