ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ അടുത്ത ബുധനാഴ്ച മുതലും 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ അടുത്തമാസം ഒന്നിനും തുറക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചത്.