ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച മാധ്യമപ്രവര്ത്തകന് അജയ് ജായ്ക്ക് കൈത്താങ്ങേകി രാഹുല്‍ ഗാന്ധി. അജയ് ജായുടെ ദുരവസ്ഥ ട്വിറ്ററില്‍ പങ്കുവെച്ച രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് വേണ്ട സഹായങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്നും നിരവധി പേര് സമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചു.
For the millions of my sisters and brothers like Ajay, we share your pain. We will do everything to protect you.
We will overcome this together. #SpeakUpDelhi pic.twitter.com/gO6mWD1F5h
— Rahul Gandhi (@RahulGandhi) June 9, 2020
ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ തന്റെ കുടുംബത്തിലെ എല്ലാപേര്‍ക്കും കൊവിഡ് ബാധിച്ചെന്ന് അജയ് ജാ പറയുന്നു. വീട്ടിലെ പ്രായമായ രണ്ടുപേര്‍ മരിച്ചു. ഭാര്യക്കും തനിക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചു. കേന്ദ്രസര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും ഒന്നും ചെയ്യുന്നില്ലെന്നും അജയ് ജാ വീഡിയോയിലൂടെ പറയുന്നു.