ന്യൂഡല്‍ഹി : കെ റെയിലിനെതിരെ സമാധാനമായി പ്രതിഷേധിച്ച യുഡിഎഫ് എംപിമാർക്കെതിരെ ക്രൂരമായി മർദ്ദിച്ച് ഡല്‍ഹി പോലീസ്. ഹൈബി ഈഡന് എംപിയുടെ കരണത്തടിച്ചു. രമ്യാ ഹരിദാസ് എംപിയെ പുരുശ പോലീസ് മർദ്ദിച്ചു. കെ മുരളീധരന് എംപി , ടിഎന്‍ പ്രതാപന് എംപി, ബെന്നി ബെഹനാന് എംപി ഡീന്‍ കുര്യാക്കോസ് എംപി എന്നിവരുടെ കോളറില്‍ പിടിച്ചു വലിക്കുകയും തള്ളിയിടുകയും ചെയ്തു.
കെ റെയില്‍ പദ്ധതിക്ക് അനുമതിക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രിയെ കാണാനിരിക്കുന്ന സാഹചര്യത്തില്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാർ നടത്തിയ പാർലമെന്റ് മാർച്ചിനിടെയാണ് പോലീസിന്റെ അതിക്രമം.
സംഘഷത്തിന് പിന്നാലെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയം യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. സംഭവിച്ചതെന്തെന്ന് എഴുതി നല്കാന് സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.