ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസുമായി ഡല്‍ഹി മെട്രോ

ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന്‍റെ അഭിമാനനേട്ടവുമായി 2021-ലേക്ക് ചുവടുവെച്ച് ഡല്‍ഹി മെട്രോ. മെട്രോയുടെ മജന്തലൈനില്‍ തുടങ്ങിയ ഡ്രൈവര്‍ലെസ് ട്രെയിന്‍ സര്‍വീസുകള്‍ ആറുമാസത്തിനകം പിങ്ക് ലൈനിലും നടപ്പാക്കും. ഇതോടെ ലോകത്തെ ആകെ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ഒമ്പതുശതമാനവും ഡിഎംആര്‍സിക്ക് സ്വന്തമാകും.

ഡിസംബര്‍ 28-നാണ് 37 കിലോമീറ്റര്‍ വരുന്ന മജന്ത ലൈനില്‍ രാജ്യത്തെ ആദ്യ ഡ്രൈറില്ലാ സര്‍വീസ് ഡി.എം.ആര്‍.സി. ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. മാസങ്ങള്‍ക്കകം 57 കിലോമീറ്റര്‍ വരുന്ന പിങ്ക് ലൈനിലും ഡ്രൈവറില്ലാ സര്‍വീസ് ആരംഭിക്കും.

Comments (0)
Add Comment