കൊറോണില്‍ കിറ്റിനെക്കുറിച്ച് തെറ്റായ അവകാശവാദം ; ബാബ രാംദേവിന് സമന്‍സ്

Jaihind Webdesk
Thursday, June 3, 2021

ന്യൂഡല്‍ഹി : കൊവിഡ് പ്രതിരോധമരുന്നെന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബാബ രാംദേവിന് സമന്‍സ്. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് സമന്‍സ് അയച്ചത്.

ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലായി 13 വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ പ്രതികരിക്കാനും കോടതി ആവശ്യപ്പെട്ടു. കൊറോണില്‍ മരുന്നിന് കൊവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഡിഎംഎ ഹര്‍ജിയില്‍ പറയുന്നു.