ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് : ഫലം ഇന്നറിയാം; വോട്ടെണ്ണൽ രാവിലെ 8ന് ആരംഭിക്കും; കനത്ത സുരക്ഷ

Jaihind News Bureau
Tuesday, February 11, 2020

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 21 കേന്ദ്രങ്ങളിലായാണ് 70 മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത്. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഒരു മണിക്കൂറിനകം ആദ്യഫല സൂചനകളറിയാം. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്ക് പ്രകാരം 62.59 ശതമാനമാണ് പോളിംഗ്. കനത്ത സുരക്ഷയിൽ രാവിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങൾ എത്തിച്ചിരുന്നു. വോട്ടെണ്ണലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷക്കായി 42,000 പോലീസ് സേനാംഗങ്ങളേയും 190 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. 19000 ഹോംഗാർഡുകളേയും നിയോഗിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ആം ആദ്മിക്ക് ഭരണ തുടർച്ചയാണ് പ്രവചിക്കുന്നത്.