ഡല്‍ഹി ചലോ മാർച്ച്; ഇന്നും കർഷകർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു, അറസ്റ്റ്

Jaihind Webdesk
Wednesday, February 14, 2024

ഡൽഹി: ഡല്‍ഹി ചലോ മാർച്ചിൽ ഇന്നും സംഘർഷം. പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡൽഹിയിലേക്ക് യാത്ര തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. പഞ്ചാബ് – ഹരിയാന അതിർത്തിയിലാണ് സംഭവം. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്‍റർനെറ്റ് നിരോധനം നാളെ വരെ നീട്ടിയിട്ടുണ്ട്.

ശംഭു , ജിന്ദ്, കുരുക്ഷേത്ര അതിർത്തികളിൽ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. കർഷക സമരത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ച നേതാവ് അക്ഷയ് നർവാളിലെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഡല്‍ഹി ചലോ സമരം ശക്തമാക്കിയിരിക്കുകയാണ് കർഷകർ. എന്ത് തടസം ഉണ്ടായാലും സമരവുമായി മുന്നോട്ടെന്ന നിലപാടിലാണ് കർഷകർ. പഞ്ചാബ് ഹരിയാന അതിർത്തിയിൽ സർവ സന്നാഹങ്ങളുമായി കർഷകർ പ്രതിഷേധം തുടരുന്നു. കൂടുതൽ കർഷകരെത്തിയതോടെ ശംഭു അതിർത്തിയിൽ കിലോ മീറ്ററുകളോളം നീളത്തിൽ ട്രാക്ടറുകൾ നിരന്നു. കർഷകരെ നേരിടാൻ ഹരിയാന പോലീസും തയാറാണ്.