കൂടുതല്‍ കർഷകർ ഡല്‍ഹിയിലേക്ക് ; അഞ്ചാം ദിനത്തിലും പ്രക്ഷോഭം കടുപ്പിച്ച് സംഘം

Jaihind News Bureau
Monday, November 30, 2020

ന്യൂഡല്‍ഹി :  കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ ഡൽഹി ചലോ മാർച്ച് അഞ്ചാം ദിവസവും പുരോഗമിക്കുന്നു. ഡൽഹി അതിർത്തികൾ പൂർണമായും പ്രതിഷേധക്കാരെ കൊണ്ട് നിറഞ്ഞു. നിബന്ധനകൾ മുന്നോട്ടുവെച്ചുകൊണ്ടുള്ള ചർച്ചകൾക്ക് ഒരു കാരണ വശാലും തയാറല്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

ബുറാഡിയിൽ സർക്കാർ നിശ്ചയിച്ച സമരവേദിയിലേക്ക് മാറിയാൽ ഉടൻ ചർച്ച നടത്താമെന്ന അമിത് ഷായുടെ ഉപാധി സമരസമിതി തള്ളിയിരുന്നു. സമരം ശക്തമാക്കി ഡൽഹിയുടെ അഞ്ചുഅതിർത്തികളും ഉപരോധിക്കാനാണ് തീരുമാനം. കൂടുതൽ പേർ സമരത്തിന്‍റെ ഭാഗമായി ഡൽഹി, ഹരിയാന അതിർത്തിയിലേക്ക് എത്തിച്ചേരുന്നുണ്ട്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്ന് കർഷകർ അറിയിച്ചു.