ഡല്‍ഹി ചലോ മാര്‍ച്ച് നാലാം ദിവസത്തിലേക്ക് ; കൂടുതല്‍ കര്‍ഷകര്‍ സമരരംഗത്ത് ; പിന്നോട്ടില്ലെന്ന് ഉറച്ച് സംഘം

 

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്‍റെ  കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി ചലോ മാര്‍ച്ച് നാലാം ദിവസത്തിലേക്ക്. ഡിസംബര്‍ 3ന് മുമ്പ് ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ കര്‍ഷകരുടെ തീരുമാനം ഇന്ന്. പഞ്ചാബില്‍ നിന്നും യുപിയില്‍ നിന്നുമുള്ള കൂടുതല്‍ കര്‍ഷകര്‍ ഇന്ന് പ്രതിഷേധത്തിന്റെ ഭാഗമാകും.

കാർഷിക മേഖല കോർപ്പറേറ്റുകൾ കയ്യടക്കില്ലെന്ന് ഉറപ്പാക്കുക, താങ്ങ് വില നിയമപരമാക്കുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമാകാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പൊലീസ് നിർദേശം അനുസരിച്ച് ഒരു വിഭാഗം കർഷകർ ബുറാഡിയിലെ നിരങ്കരി മൈതാനത്തും പ്രതിഷേധം തുടരുകയാണ്.

 

Comments (0)
Add Comment