എല്ലാ കർഷക സംഘടനകളെയും വിളിക്കണം ; ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്‍റെ ക്ഷണം നിരസിച്ച് കർഷകർ

Jaihind News Bureau
Tuesday, December 1, 2020

 

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കില്ലെന്ന് കർഷകർ. രാജ്യത്തെ മുഴുവൻ കർഷക സംഘടനകളെയും ക്ഷണിക്കണമെന്നാണ് കർഷകരുടെ  ആവശ്യം. 500ല്‍അധികം സംഘടനകളാണ് രാജ്യത്തുള്ളത്.  എന്നാല്‍ 32 സംഘടനകളെ മാത്രമേ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളു.

സിംഗു, തിക്രി, ഗാസിപൂർ അതിർത്തികൾ അടച്ചതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം അടിയന്തര യോഗം വിളിക്കുകയും കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കർഷകരുമായി ചർച്ച നടത്താനുള്ള തീരുമാനം.

അതേസമയം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്.