ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ശൈത്യകാല അവധി നേരത്തെയാക്കി. നാളെ മുതല്‍ നവംബര്‍ 18 വരെയാണ് അവധി പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ശൈത്യകാല അവധിയുടെ ശേഷിക്കുന്ന ഭാഗം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് ഈ മാസം 10 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നതാണ്. ഇതാണ് നീട്ടിയത്. എല്ലാ സ്‌കൂളുകള്‍ക്കും നവംബര്‍ 18 വരെ അവധിയായിരിക്കുമെന്നും കുട്ടികളും അധ്യാപകരും വീട്ടില്‍ തന്നെ തുടരണമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ വായു മലിനീകരണ തോത് അതീവ ഗുരുതരമായി തുടരുകയാണ്.