തൃശൂരിലെയും ആലത്തൂരിലെയും പരാജയം; ആരെയും കുറ്റക്കാരായി വിധിക്കാൻ കഴിയില്ല; വി.ഡി. സതീശൻ

Jaihind Webdesk
Thursday, June 6, 2024

 

കണ്ണൂര്‍: തൃശൂരിലെ തോൽവി ഗൗരവമായി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് ഹൈകമാൻഡ് ആണ്. ഇക്കാര്യം തീരുമാനിക്കുന്നത് താനല്ല . ചില മാധ്യമങ്ങൾ കുത്തി തിരിപ്പുമായി ഇറങ്ങിയിരിക്കുകയാണെന്നും അതിൽ താൻ വീഴില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. മുരളിയെ തൃശൂരിൽ മത്സരിപ്പിക്കാൻ എടുത്ത തീരുമാനം എല്ലാവരും കൂട്ടായി എടുത്തതാണ്. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും നേരത്തെ കുറ്റക്കാരായി വിധിക്കാൻ കഴിയില്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിക്കട്ടെയെന്നും വി. ഡി. സതീശൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.