എം വി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ മാനനഷ്ട കേസ് കൊടുക്കും; കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, June 25, 2023

കണ്ണൂര്‍: എം വി ഗോവിന്ദനും ദേശാഭിമാനിക്കും എതിരെ മാനനഷ്ട കേസ് രണ്ടു ദിവസത്തിനകം നല്‍കുമെന്ന് കെ പി സി സി അധ്യകഷന്‍ കെ.സുധാകരന്‍ എംപി. പുരാവസ്തു തട്ടിപ്പ് കേസ് കേസ് റദ്ദാക്കാന്‍ ഉടന്‍ കോടതിയെ സമീപിക്കും. ആ ചാപ്റ്റര്‍ അവസാനിച്ചു.എ കെ ബാലന്‍റെയും എം വി ഗോവിന്ദന്‍റെയും ആരോപണങ്ങള്‍ക്ക് മറുപടി ഇല്ല .

കെ പി സി സി പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ല.കേസ് ഉണ്ടായ സാഹചര്യത്തില്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലാത്തത് കൊണ്ട് ആണ് സ്ഥാനം ഒഴിയുമെന്ന് പറഞ്ഞത്. എന്നാല്‍ ഹൈക്കമാന്‍റും നേതാക്കളും ഒറ്റക്കെട്ടായി തുടരണമെന്ന് ആവശ്യപ്പെട്ടു.അത് കൊണ്ട് സ്ഥാനം ഒഴിയില്ല.ഇതോടെ ആ ചാപ്റ്റര്‍ അവസാനിച്ചു.ചോദ്യം ചെയ്യലിന് ശേഷം പൂര്‍ണ ആത്മവിശ്വാസം ഉണ്ടായി. അന്വേഷണവുമായി സഹകരിച്ചു . കേസില്‍ ചുക്കും ചുണ്ണാമ്പുമില്ലെന്ന് മനസിലായില്ലെന്നും കെ.സുധാകരന്‍ എംപി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.