ദീപാദാസ് മുന്‍ഷി ദുബായിലെത്തി ; ഗള്‍ഫിലെ ഇന്‍കാസ്-ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച

Elvis Chummar
Friday, January 30, 2026

 

ദുബായ് ​: കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി , മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ ദുബായിലെത്തി. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍, നേതാക്കള്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്‍കാസ്, ഒഐസിസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക എന്ന ലക്ഷ്യത്തിലാണ് സന്ദര്‍ശനം.

മൂന്നു ദിവസങ്ങളിലായി ഗള്‍ഫിലെ ആറ് രാജ്യങ്ങളിലെയും പ്രധാന ഭാരവാഹികള്‍ , എഐസിസി ജനറല്‍ സെക്രട്ടറിയുമായി ദുബായില്‍ വേറെ വേറെ ആശയവിനിമയം നടത്തും. കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള, സുപ്രധാന വിഷയങ്ങളില്‍, പ്രവാസി വോട്ടര്‍മാരെ കൂടുതല്‍ സജീവമാക്കുന്നതും ചര്‍ച്ചയാകും. കൂടാതെ, വിദേശ രാജ്യത്തെ  പുനഃസംഘടനയും ചര്‍ച്ചയാകുമെന്നാണ് സൂചന. ഇന്‍കാസ് -ഒഐസിസി നേതാക്കളായ സുനില്‍ അസീസ്, മഹാദേവന്‍ വാഴശേരില്‍, അഡ്വ. വൈ എ റഹിം , അനുര മത്തായി, സഞ്ജു പിള്ള ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് , ദുബായ് എയര്‍പോര്‍ട്ടില്‍  ദീപാദാസ് മുന്‍ഷിയെ സ്വീകരിച്ചു.