രോഗമുക്തിയേക്കാള്‍ വേഗത്തില്‍ രോഗവ്യാപനം ; രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം ; മോദിയോട് കപില്‍ സിബല്‍

Jaihind Webdesk
Sunday, April 18, 2021

Kapil-Sibal

 

ന്യൂഡല്‍ഹി :  രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രോഗമുക്തിയേക്കാള്‍ വേഗത്തില്‍ രോഗവ്യാപനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കോടതി ജനങ്ങളുടെ ജീവന്‍ രക്ഷിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.