സുരേഷ് ഗോപിയുടെ പെരുമാറ്റച്ചട്ടം ലംഘനം: ജില്ലാ കളക്ടറുടെ തീരുമാനം ഇന്ന്; പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷയിലും വിധി ഇന്ന്

Jaihind Webdesk
Thursday, April 11, 2019

അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി.വി അനുപമ ഇന്ന് തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയുടെയോ മതത്തിന്‍റെയോ ദൈവത്തിന്‍റെയോ പേര് പറഞ്ഞ് വോട്ടു ചോദിച്ചിട്ടില്ല എന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

Prakash Babu

അതേസമയം, ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാർത്ഥി അഡ്വ. പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സന്നിധാനം പൊലീസ് സ്റ്റേഷനിലാണ് പ്രകാശ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്.

teevandi enkile ennodu para