സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഡിസിസി നേതൃയോഗത്തിൽ തീരുമാനം

Jaihind Webdesk
Monday, September 13, 2021

 

കൊച്ചി :  കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സമൂഹത്തിന്‍റെ താഴേത്തട്ട് വരെ ശക്തമാക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഡി സി യുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേന്ദ്രീകൃത സംവിധാനത്തിലൂടെ നടപ്പിലാക്കും.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ സജീവവും ക്രിയാത്‍മകവുമാക്കുന്നതിന്ഡിസിസിയിൽ ഡിജിറ്റൽ സ്റ്റുഡിയോയും വിപുലമായ ലൈബ്രറിയും ആരംഭിക്കും. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗം കെപിസിസി വൈസ് പ്രസിഡന്‍റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു.

ഹൈബി ഈഡൻ എംപി, കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ, എംഎൽഎമാരായ ടി.ജെ വിനോദ്, അൻവർ സാദത്ത് റോജി എം ജോൺ, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്‍റേഷൻ,   കെപിസിസി ജനറൽ സെക്രട്ടറിമാരായ വി.ജെ പൗലോസ്, അബ്ദുൽ മുത്തലിബ്, ജെയ്സൺ ജോസഫ്, സക്കീർ ഹുസൈൻ, ദീപ്തി മേരി വർഗീസ്, മുൻ കെപിസിസി ജനറൽസെക്രട്ടറിമാരായ എൻ വേണുഗോപാൽ, അജയ് തറയിൽ, കെപിസിസി സെക്രട്ടറിമാരായ ടോണി ചമ്മിണി, എം.ആർ അഭിലാഷ്, ചാൾസ് ഡയസ്, ആശ സനിൽ, കെ.എം സലിം, ജെബി മേത്തർ, മുൻ എംഎൽഎമാരായ പി.ജെ ജോയി, എം.എ ചന്ദ്രശേഖരൻ, വി.പി സജീന്ദ്രൻ, ലൂഡി ലൂയിസ്, യുഡിഎഫ് മുൻ ജില്ലാ ചെയർമാൻ എം.ഒ ജോൺ എന്നിവർ പ്രസംഗിച്ചു. ഡിസിസി വൈസ് പ്രസിഡന്‍റ് മനോജ് മൂത്തേടൻ സ്വാഗതവും  ജനറൽ സെക്രട്ടറി കെ.വി.പി കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി.