അഫ്ഗാനിസ്ഥാനിലെ ഷിയ പള്ളിയില്‍ സ്‌ഫോടനം; 32 മരണം, 53 പേർക്ക് പരിക്ക്

Jaihind Webdesk
Friday, October 15, 2021

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഷിയ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്‌കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 53  പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വെള്ളിയാഴ്ചത്തെ പ്രാർത്ഥനാ ചടങ്ങുകളില്‍ നല്ല ജനത്തിരക്കുണ്ടായിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍.

കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ സെയ്ദ് അബാദ് പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താലിബാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.