കാലിഫോർണിയയിൽ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി

കാലിഫോർണിയയിൽ വിവിധ പ്രദേശങ്ങളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി. വടക്കൻ കാലിഫോർണിയയിൽ 29 പേരും ദക്ഷിണ കാലിഫോർണിയയിൽ രണ്ട് പേരും മരിച്ചു. വടക്കൻ കാലിഫോർണിയയിൽ 225 പേരെ കാണാതായിട്ടുണ്ട്.

കാലിഫോർണിയ വലിയ ദുരന്തമാണ് നേരിടുന്നതെന്നും ട്രംപ് ഭരണകൂടത്തിന്‍റെ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ പറഞ്ഞു.

California Wild Fire
Comments (0)
Add Comment