ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുതിര്‍ക്കുമെന്നാണ് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് പ്രിന്‍റു മഹാദേവ് ആക്രോശിച്ചത്.
‘വധ ഭീഷണി’യില്‍ ഇതുവരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാര്‍ച്ചില്‍ അണിനിരന്നിരുന്നു.