ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ബിജെപി നേതാവിന്റെ വധ ഭീഷണിയില്‍ ബിജെപി നേതാവിനെ സംരക്ഷിക്കുന്നത് സര്‍ക്കാരെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ്. ഇതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഇല്ലായ്മ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെ കോണ്‍ഗ്രസ് പ്രതിനിധിയും അവതാരകയും പ്രതിഷേധിച്ചിട്ടും ആവര്‍ത്തിക്കുകയാണ് ചെയ്തത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ തൃശൂര്‍ ഡി.സി.സിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം രണ്ടു പരാതികള്‍ പൊലീസിനെ ലഭിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. എന്നിട്ടും ഇന്നലെ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതിയെ അറസ്റ്റു ചെയ്തില്ല. നോട്ടീസ് നല്‍കാന്‍ പോലും തയാറായിട്ടില്ല. ബി.ജെ.പി നേതാക്കള്‍ പോലും പരസ്യമായി ന്യായീകരിക്കാന്‍ എത്താതിരുന്നിട്ടും സി.പി.എം നേതാക്കളും മന്ത്രിമാരുമാണ് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിയെ സംരക്ഷിക്കുകയാണ്. സര്‍ക്കാരിന്റേത് നടുക്കുന്ന നിലപടാണ്. ബി.ജെ.പി ബാന്ധവത്തിന്റെ പരസ്യമായ പ്രകടനമാണിത്. രാഹുല്‍ ഗാന്ധിക്കെതിരെ പരസ്യമായ വധഭീഷണി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങാത്തത് പ്രതിഷേധാര്‍ഹമാണ്. അതിനെതിരെ ഇന്ന് വൈകിട്ട് യു.ഡി.എഫ് പഞ്ചായത്ത്തലങ്ങളില്‍ പ്രകടനം നടത്തും. രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാന്‍ പോലും സ്പീക്കര്‍ തയാറായില്ല. സര്‍ക്കാര്‍ എന്തിനെയാണ് ഭയപ്പെടുന്നത്. സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. വധഭീഷണി ഗുരുതരം എന്നും സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും സര്‍ക്കാര്‍ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു.