മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണത്തിന് പിന്നാലെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്കെതിരെ വധഭീഷണി

Jaihind News Bureau
Wednesday, April 22, 2020

സ്പ്രിങ്ക്‌ളറുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ എൽദോസ് കുന്നിപ്പിള്ളിൽ എം.എൽ.എക്കെതിരെ വധഭീഷണി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എ ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നൽകി.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തായ്ക്കണ്ടിയില്‍ സ്പ്രിങ്ക്ളർ കമ്പനിയുടെ സി.ഇ.ഒ രാഗി തോമസുമായി കൂടിക്കാഴ്ചകൾ നടത്തിയത് എന്തിനെന്ന് വെളിപ്പെടുത്തണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടിരുന്നു.

ന്യൂജഴ്സിയിലുള്ള അദ്ദേഹത്തിന്‍റെ വീട് ഇവർ ആറ് തവണ സന്ദർശിച്ചതായി ഫേസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് അന്വേഷണ ആവശ്യമുന്നയിച്ച് എം.എൽ.എ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിന് പിന്നാലെയാണ് തനിക്ക് വധഭീഷണി സന്ദേശം എത്തിയതെന്നും തന്‍റെ ജീവന് സുരക്ഷ നല്‍കണമെന്നും എം.എല്‍.എ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

 

teevandi enkile ennodu para