കോഴിക്കോട് എരഞ്ഞിപ്പാലത്ത് വിദ്യാര്‍ത്ഥിനിയുടെ മരണം: ആണ്‍സുഹൃത്തിനെതിരെ കൂടുതല്‍ തെളിവുകള്‍

Jaihind News Bureau
Tuesday, September 2, 2025

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ആയിഷ റഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചു. ആയിഷയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങള്‍ പോലീസ് ശേഖരിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍, ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

കഴിഞ്ഞ ദിവസം, അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്‍ താമസിച്ചിരുന്ന എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗലാപുരത്ത് മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ. നിലവില്‍, ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ബഷീറുദ്ദീനെ കഴിഞ്ഞ ദിവസം നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.