സിദ്ധാര്‍ത്ഥന്‍റെ മരണം; വെറ്ററിനറി സര്‍വകലാശാല മുന്‍ വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍

 

 

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ വൈസ് ചാന്‍സിലര്‍ക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വൈസ് ചാന്‍സിലര്‍ എം.ആ.ര്‍ ശശീന്ദ്രനാഥിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍. സമയബന്ധിതമായി നടപടിയെടുക്കുന്നതില്‍ വിസിക്ക് വീഴ്ച സംഭവിച്ചു. ഗവര്‍ണര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി. ജസ്റ്റിസ് ഹരിപ്രസാദ് രാജ് ഭവനിലെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്.

Comments (0)
Add Comment