പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണം; ജുഡീഷ്വല്‍ കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും

Wednesday, July 17, 2024

 

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാവിലെ 11.30 ന് ജസ്റ്റിസ് ഹരിപ്രസാദ് രാജ് ഭവനിലെത്തിയാകും ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലക്ക് സംഭവിച്ച വീഴ്ചകളാണ് കമ്മീഷന്‍ അന്വേഷിച്ചത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ഒട്ടനവധി ദുരൂഹതകള്‍ ഉയര്‍ന്നതോടെ വിവിധ തലങ്ങളില്‍ അന്വേഷണം നടക്കുകയായിരുന്നു. ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായി സിദ്ധാര്‍ത്ഥ് ദാരുണമായി കൊല്ലപ്പെട്ടുകയായിരുന്നു എന്ന കണ്ടെത്തലില്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ പിടിയിലായിരുന്നു. കേസില്‍ സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് ഗവര്‍ണര്‍ ജുഡീഷ്യല്‍ കമ്മീഷനെ ചാന്‍സിലര്‍ എന്ന നിലയില്‍ അന്വേഷണത്തിനായി നിയോഗിച്ചത്.