എംടിയുടെ നിര്യാണം : കെപിസിസി രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Thursday, December 26, 2024


തിരുവനന്തപുരം : ആദരണീയനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി യും ഡിസിസി കളും പ്രഖ്യാപിച്ചിരുന്ന സമ്മേളനങ്ങള്‍ (ഡിസംബര്‍ 26) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28ാം തീയതിയിലേക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പുന:നിര്‍ണ്ണയിച്ചതായി കെപിസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

പ്രസ്തുത പരിപാടികള്‍ ഡിസംബര്‍ 28ാം തീയതി മുന്‍ നിശ്ചയിച്ച സമയത്ത് നടക്കുന്നതായിരിക്കും.