രാജ്യത്ത് ജനാധിപത്യത്തിന്‍റെ മരണം; എതിർ ശബ്ദമുയർത്തുന്നവരെ ജയിലിലടയ്ക്കുന്നു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, August 5, 2022

 

ന്യൂഡല്‍ഹി: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി. നൂറ്റാണ്ടുകൊണ്ട് പണിതുയര്‍ത്തിയതെല്ലാം കൺമുന്നിൽ നശിപ്പിക്കപ്പെടുകയാണ്.  ജനാധിപത്യത്തിന്‍റെ മരണത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് ജനാധിപത്യം എന്നത് ഓർമ്മയായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു. എതിർശബ്ദമുയർത്തുന്നവരെ അറസ്റ്റുചെയ്യുകയും മർദ്ദിക്കുകയും ജയിലിലടയ്ക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.