കൊവിഡ് ബാധിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ മരിച്ചത് ചികിത്സ കിട്ടാതെ; ‘ആരും തിരഞ്ഞു നോക്കുന്നില്ല, മരിച്ചു പോകും, എന്തെങ്കിലും ചെയ്യണം’ : ആശുപത്രിയില്‍ നിന്നുള്ള സുനിലിന്‍റെ ഫോൺ സന്ദേശം പുറത്ത്

Jaihind News Bureau
Saturday, June 20, 2020

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസൈസ് ഉദ്യോഗസ്ഥൻ സുനിൽ കുമാറിന് കണ്ണൂർ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സയോ പരിചരണമോ ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. പരിയാരം മെഡിക്കൽ കോളേജിൽ തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്ന് സുനിൽ ബന്ധുക്കളോട് പറയുന്ന ഫോൺ സന്ദേശം കുടുംബം പുറത്ത് വിട്ടു.

കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിനെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. തിങ്കളാഴ്ച ഐസിയുവിൽ നിന്നും ബന്ധുവിന് സുനിൽ അയച്ച ഓഡിയോ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. സഹോദരിയെയും സഹോദരനെയും വിളിച്ചാണ് തനിക്ക് പരിയാരത്ത് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് സുനിൽ പറയുന്നത്

മരിച്ചു പോകുമെന്നും എന്തെങ്കിലും ചെയ്യണമെന്നാണ് പല തവണയായുള്ള ഫോൺ സന്ദേശത്തിൽ സുനിൽ ബന്ധുക്കളോട് പറയുന്നത്.

മറ്റു രോഗങ്ങൾ ഒന്നും ഇല്ലാതിരുന്ന എക്സൈസ് ഉദ്യോഗസ്ഥൻ രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. ഇതിന് ഇടയിലാണ് സുനിലിന്‍റെ ഫോൺ സന്ദേശം ബന്ധുക്കൾ പുറത്ത് വിടുന്നത്. എന്നാൽ ആരോപണം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു.

https://youtu.be/ruVhaOnYKHI