ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങിമരിച്ചു; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

Thursday, March 14, 2024

പാലക്കാട്: ലഹരിക്കേസിൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ ജീവനൊടുക്കി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് കാടങ്കോടുള്ള വാടക വീട്ടിൽ നിന്നും ഷോജോയെ രണ്ട് കിലോ ഹഷീഷുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഷോജോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപണവുമായി രംഗത്തെത്തി. ലഹരി അന്വേഷിച്ച് എത്തിയത് മുതൽ ഉദ്യോഗസ്ഥർ നീല ബാഗ് തിരയുന്നുണ്ടായിരുന്നു. ഷോജോ കൈയ്യബദ്ധം കാണിച്ചെന്ന് രാവിലെ ഏഴ് മണിയോടെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.