‘എം.എം. മണി നടത്തിയത് തെറിയഭിേഷേകം, എന്‍റെ ഭാഷാശൈലി അതല്ല’; ഡീന്‍ കുര്യാക്കോസ്

Jaihind Webdesk
Tuesday, March 19, 2024

 

ഇടുക്കി: എം.എം. മണിയുടെ അധിക്ഷേപ പ്രസംഗത്തില്‍ പ്രതികരിച്ച് ഡീന്‍ കുര്യാക്കോസ്. നേരത്തെയും തനിക്കെതിരെ ഇത്തരം പദപ്രയോഗങ്ങൾ എം.എം. മണി നടത്തിയിട്ടുണ്ട്. തെറിക്കുത്തരം മുറിപ്പത്തൽ എന്നാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ തന്‍റെ ഭാഷാശൈലി അതല്ല. എം.എം. മണി നടത്തിയത് തെറിയഭിഷേകമാണ്. ഇത് നാടൻ പ്രയോഗമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു എം.എം. മണി എംഎല്‍എയുടെ അതിരുവിട്ട അധിക്ഷേപ പരാമർശങ്ങള്‍. ഡീൻ കുര്യാക്കോസ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കുകയാണെന്നും ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും എം.എം. മണി അധിക്ഷേപിച്ചു. ‘ഷണ്ഡന്‍’ എന്ന പദപ്രയോഗവും ഡീന്‍ കുര്യാക്കോസിനെതിരെ എം.എം. മണി നടത്തി.