കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ നാശനഷ്ടം വരുത്തുന്നത് പ്രതിരോധിക്കണമെന്ന് ഡീൻ കുര്യാക്കോസ്

വന്യജീവികളുടെ ആക്രമണം പ്രതിരോധിക്കണം എന്നു ഡീൻ കുര്യാക്കോസ് എംപി. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ നാശനഷ്ടം വരുത്തുന്നത് പ്രതിരോധിക്കണമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

കേരളത്തിൽ വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന കാർഷിക മേഖലയിൽ എല്ലായിടങ്ങളിലും വന്യജീവികളുടെ ആക്രമണത്താൽ ആളപായവും, കൃഷി നാശവും തടുത്തു നിർത്താൻ കഴിയുന്നില്ല. വനം വകുപ്പുമന്ത്രി തന്നെ സഭയിൽ നൽകിയ മറുപടിയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ കേരളത്തിൽ നൂറിലധികം ആളുകൾ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കിയിൽ മാത്രം 30 ൽ കൂടുതൽ ആളുകൾ മരണപെട്ടുകയും, 30000 ഹെക്ടറിലധികം കൃഷി നശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സർക്കാർ നിരവധി പദ്ധതികൾ ചെറുത്തു നിൽപ്പിനായി പരിഗണിച്ചിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം തടുത്തു നിർത്താൻ ആകുന്നില്ല. വനം വകുപ്പു തന്നെ വാണിജ്യ ആവശ്യങ്ങൾക്കായി വനം വിട്ടു നൽകുന്നത് അവസാനിപ്പിക്കണം. നിലവിൽ കാട്ടാനകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന സോളാർ ഫെൻസിംഗിനു പകരം, റെയിൽ ഫെൻസിംഗ് ഉറപ്പാക്കണം. വന്യമൃഗങ്ങളാൽ വിള നശിക്കപ്പെടുന്നവർക്കും, മരണവും, മാരകമായ പരുക്കുകൾ പറ്റുന്നവർക്കും നഷ്ടപരിഹാരം കൃത്യസമയത്ത് നൽകപ്പെടുന്നുവെന്ന് നിയമപരമായി ഉറപ്പു വരുത്തണം. വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനു ശാസ്ത്രീയമായ സംവിധാനമൊരുക്കപ്പെടണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപെട്ടു.

Dean Kuriakose
Comments (0)
Add Comment