ഡീന്‍ കുര്യാക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി; അന്ത്യം കരൾ സംബന്ധമായ രോഗത്തെ തുടർന്ന്

Jaihind Webdesk
Wednesday, July 17, 2024

 

ഇടുക്കി: ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്‍റെ മാതാവ് റോസമ്മ കുര്യാക്കോസ് നിര്യാതയായി. 68 വയസ്സായിരുന്നു. തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കുളപ്പുറം, കാൽവരിഗിരി പള്ളി സെമിത്തേരിയിൽ വെച്ച്.